< Back
Kerala

Kerala
'വാർത്തകൾ അടിസ്ഥാനരഹിതം': വിവാദങ്ങളിൽ പ്രതികരിച്ച് പ്രസാഡിയോ
|7 May 2023 6:28 PM IST
"സേഫ് കേരളയിൽ ചെയ്തത് കൺട്രോൾ റൂമുമായി ബന്ധപ്പെട്ട ജോലി"
എഐ ക്യാമറ വിവാദത്തിൽ വിശദീകരണവുമായി പ്രെസാഡിയോ കമ്പനി. കമ്പനിക്കെതിരായ വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും സേഫ് കേരളയിൽ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട ജോലിയാണ് പ്രസാഡിയോ ചെയ്തതെന്നും കമ്പനി വാർത്താക്കുറിപ്പിൽ പറഞ്ഞു.
ഓട്ടോമാറ്റിക് വെഹിക്കിൾ ടെസ്റ്റിങ് രംഗത്താണ് കമ്പനി പ്രവർത്തിക്കുന്നതെന്നും സേഫ് കേരളയിൽ കൺട്രോൾ റൂമുമായി ബന്ധപ്പെട്ട ജോലിയാണ് പ്രസാഡിയോ ചെയതത്. ഇതെല്ലാം സമയബന്ധിതമായി പൂർത്തിയാക്കിയെന്നും വാർത്താകുറിപ്പിൽ പറയുന്നു.
ലൈറ്റ് മാസ്റ്റർ പ്രസാഡിയോ ചർച്ചകൾ സുതാര്യമായിരുന്നു .കാലിക്കറ്റ് യൂനിവാഴ്സിറ്റിയിൽ യാതൊരു പ്രവർത്തനങ്ങളും കമ്പനിക്കില്ലെന്നും പ്രസാഡിയോ പറയുന്നു
