< Back
Kerala
Rahul MamkootathilMLA ,prasanth sivan,BJP,congress,palakkadbjp,latest malayalam news
Kerala

'രാഹുൽ മാങ്കൂട്ടത്തിലിന്‍റെ കാല് വെട്ടുമെന്ന് പറഞ്ഞിട്ടുണ്ടെന്ന് തെളിയിച്ചാൽ പരസ്യമായി മാപ്പ് പറയും'; പ്രശാന്ത് ശിവൻ

Web Desk
|
17 April 2025 12:05 PM IST

രാഹുലും കോൺഗ്രസും ഇരവാദം ഉന്നയിക്കുകയാണെന്നും പ്രശാന്ത് ശിവൻ

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ കാൽ വെട്ടുമെന്ന് പറഞ്ഞിട്ടില്ലെന്ന് ബിജെപി പാലക്കാട് ഈസ്റ്റ് ജില്ലാ അധ്യക്ഷൻ പ്രശാന്ത് ശിവൻ. അങ്ങനെ തെളിഞ്ഞാല്‍ പരസ്യമായി മാപ്പ് പറയാനോ അതിനെ നിയമപരമായി നേരിടാണോ ഞങ്ങള്‍ തയ്യാറാണെന്നും പ്രശാന്ത് പറഞ്ഞു.

'പാലക്കാട് കാല് കുത്താന്‍ അനുവദിക്കില്ലെന്ന പരാമർശത്തെ വളച്ചൊടിക്കുകയാണ്. രാഹുലിനെതിരെ ഉൾപ്പെടെ ബിജെപി പ്രവർത്തകർ പ്രകോപന മുദ്രാവാക്യങ്ങൾ വിളിച്ചത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണ്.നിയമവാഴ്ചയെ അട്ടിമറിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തില്‍. ഇരവാദം ഉയര്‍ത്തി ജനങ്ങളുടെ സിംപതി പിടിച്ചുപറ്റുന്ന മൂന്നാംകിട രാഷ്ട്രീയമാണ് രാഹുലും കോൺഗ്രസും നടത്തുന്നതെന്നും പ്രശാന്ത് ശിവൻ ആരോപിച്ചു.

ഹെഡ്ഗേവാറിൻ്റെ പേര് നൽകിയതിൽ യാതൊരു നിമയ വിരുദ്ധതയും ഇല്ല.അങ്ങനെയുണ്ടെങ്കില്‍ അതും തെളിയിക്കാൻ രാഹുലിനെ വെല്ലുവിളിക്കുന്നെന്നും പ്രശാന്ത് പറഞ്ഞു.



Similar Posts