< Back
Kerala
കേരള ബിജെപിയുടെ ശാപം, മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണം: കേന്ദ്രമന്ത്രി വി മുരളീധരനെതിരെ യുവമോർച്ച
Kerala

'കേരള ബിജെപിയുടെ ശാപം, മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണം': കേന്ദ്രമന്ത്രി വി മുരളീധരനെതിരെ യുവമോർച്ച

Web Desk
|
4 Jun 2022 7:45 PM IST

മുരളീധരൻ കേരള ബി.ജെ.പിയുടെ ശാപമാണ്. കുമ്മനം മുതൽ ജേക്കബ് തോമസ് വരെയുള്ളവരുടെ തോൽവിക്ക് കാരണം മുരളീധരനാണെന്നും പ്രസീദ് ദാസിന്റെ ട്വീറ്റ്

തൃശൂര്‍: കേന്ദ്ര സഹമന്ത്രി വി.മുരളീധരന് എതിരെ യുവമോർച്ച തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി പ്രസീദ് ദാസിന്റെ ട്വീറ്റ്. മുരളീധരൻ കേരള ബി.ജെ.പിയുടെ ശാപമാണ്. കുമ്മനം മുതൽ ജേക്കബ് തോമസ് വരെയുള്ളവരുടെ തോൽവിക്ക് കാരണം മുരളീധരനാണെന്നും പ്രസീദ് ദാസിന്റെ ട്വീറ്റിൽ പറയുന്നു.

ട്വീറ്റ് വിവാദമായതിന് പിന്നാലെ യുവമോര്‍ച്ച നേതാവിനെതിരെ നടപടിയെടുക്കുമെന്ന് ബി.ജെ.പി തൃശൂര്‍ ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി. പിന്നാലെ പാർട്ടി അച്ചടക്കം പാലിക്കുന്നെന്ന് കുറിച്ച് പ്രസീദ് ദാസ്, ട്വീറ്റ് നീക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ ജില്ലാ നേതാവിനു ലഭിച്ച വോട്ടുകൾ പോലും പാര്‍ട്ടിയുടെ സംസ്ഥാന ഉപാധ്യക്ഷനു തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ലഭിച്ചില്ല.

12,957 വോട്ടുകളുമായി മൂന്നാം സ്ഥാനമാണ് രാധാകൃഷ്ണന് നേടാനായത്. പോൾ ചെയ്ത വോട്ടിന്റെ ആറ് ശതമാനം ലഭിക്കാത്തതിനാൽ കെട്ടിവെച്ച കാശും ബിജെപിക്ക് നഷ്ടമായിരുന്നു. 2021ൽ മത്സരിച്ച എസ്.സജി എൻഡിഎയ്ക്കായി 15,483 വോട്ടുകൾ നേടിയിരുന്നു.




Similar Posts