< Back
Kerala
സി.കെ. ജാനുവിന് കെ. സുരേന്ദ്രന്‍ പണം നൽകിയെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി പ്രസീത അഴീക്കോട്
Kerala

സി.കെ. ജാനുവിന് കെ. സുരേന്ദ്രന്‍ പണം നൽകിയെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി പ്രസീത അഴീക്കോട്

Web Desk
|
13 July 2021 2:44 PM IST

പൂജാ ദ്രവ്യങ്ങളടങ്ങിയ തുണിസഞ്ചിയിൽ വച്ച് 25 ലക്ഷം രൂപ സി.കെ. ജാനുവിന് കൈമാറിയത് ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മനവേലാണ് എന്നാണ് പ്രസീതയുടെ മൊഴി.

ബിജെപി അധ്യക്ഷൻ കെ. സുരേന്ദ്രൻ സികെ ജാനുവിന് പണം നൽകിയ കേസിൽ പ്രസീത അഴീക്കോടുമായുള്ള തെളിവെടുപ്പ് പൂർത്തിയായി. വയനാട്ടിൽ എത്തിച്ചാണ് തെളിവെടുപ്പ് നടന്നത്.

തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ സി.കെ. ജാനുവിന് പണം നൽകിയെന്ന ആരോപണത്തിലാണ് ഇന്ന് തെളിവെടുപ്പ് നടന്നത്. പണം കൈമാറിയ ഹോം സ്റ്റേയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. പൂജാ ദ്രവ്യങ്ങളടങ്ങിയ തുണിസഞ്ചിയിൽ വച്ച് 25 ലക്ഷം രൂപ സി.കെ. ജാനുവിന് കൈമാറിയത് ബിജെപി വയനാട് ജില്ലാ ജനറൽ സെക്രട്ടറി പ്രശാന്ത് മനവേലാണ് എന്നാണ് പ്രസീതയുടെ മൊഴി. ഇതു സംബന്ധിച്ചുള്ള ഓഡിയോ സന്ദേശം നേരത്തെ പുറത്തുവന്നിരുന്നു.

ആരോപണങ്ങളിൽ ഉറച്ചു നിൽക്കുന്നതായി പ്രസീത അഴീക്കോട് തെളിവെടുപ്പിന് ശേഷം പ്രതികരിച്ചു. മൂന്നരക്കോടി രൂപയോളം ബത്തേരി മണ്ഡലത്തിൽ ബിജെപി ചെലവഴിച്ചതായി പ്രസീത പറഞ്ഞു. എന്നാൽ ബിജെപി പുറത്തുവിട്ട കണക്കിൽ ഇത് 78 ലക്ഷം മാത്രമാണെന്നും അവർ പറഞ്ഞു. സംഭവത്തിൽ സി.കെ. ജാനു പ്രതികരിക്കാത്തത് കൊണ്ട് സി.കെ. ജാനുവിനും പങ്കുണ്ടോ എന്നും അന്വേഷിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

Similar Posts