< Back
Kerala

Kerala
വയനാട്ടിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് പ്രാർത്ഥന; പാസ്റ്റർ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
|30 April 2021 3:30 PM IST
സുൽത്താൻ ബത്തേരി വടക്കനാട് ശാന്തിഭവൻ ചർച്ചിലെ പാസ്റ്റർ ഉൾപ്പെടെയാണ് അറസ്റ്റിലായത്
വയനാട്ടിൽ കോവിഡ് മാനദണ്ഡം ലംഘിച്ച് ആളുകളെ ഉൾപ്പെടുത്തി പ്രാർത്ഥന നടത്തിയ പാസ്റ്റർ ഉൾപ്പെടെ അറസ്റ്റിൽ. സുൽത്താൻ ബത്തേരി വടക്കനാട് ശാന്തിഭവൻ ചർച്ചിലെ പാസ്റ്റർ ഉൾപ്പെടെ രണ്ട് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നൂൽപ്പുഴ സ്വദേശി പാസ്റ്റർ റെജി സെബാസ്റ്റ്യൻ , വടക്കനാട് സ്വദേശി കെ.എ രാജു എന്നിവരാണ് അറസ്റ്റിലായത്. കേസ് രജിസ്റ്റർ ചെയ്തതിന് ശേഷം ഇരുവരെയും ജാമ്യത്തിൽ വിട്ടയച്ചു.