< Back
Kerala

Kerala
ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ 'ഹെസ്റ്റിയ ടെക്‌നോ-സാംസ്‌കാരികോത്സവത്തിന്‍റെ' പ്രീ-ഇവന്റ് പരിപാടി സംഘടിപ്പിച്ചു
|16 March 2026 12:17 PM IST
വിദ്യാർഥികൾ ഫ്ലാഷ് മോബും യുദ്ധവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന തെരുവ് നാടകവും അവതരിപ്പിച്ചു
കൊല്ലം: ടികെഎം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിൽ മാർച്ച് 22 മുതൽ 24 വരെ നടക്കുന്ന ഹെസ്റ്റിയ 2026 ടെക്‌നോ-സാംസ്‌കാരികോത്സവത്തിന്റെ പ്രചാരണാർത്ഥം കൊല്ലം ബീച്ചിൽ പ്രീ-ഇവന്റ് പരിപാടി സംഘടിപ്പിച്ചു. 'സ്റ്റോപ് വാര്‍' എന്ന സമാധാന സന്ദേശം ഉയർത്തിപ്പിടിച്ചായിരുന്നു പരിപാടി. പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ കന്‍റോൺമെന്റ് ഗ്രൗണ്ടിൽ നിന്ന് കൊല്ലം ബീച്ചിലേക്ക് 'പീസ് വാക്ക്' നടത്തി. തുടർന്ന് കൊല്ലം മേയർ എ. കെ. ഹഫീസ് വെള്ളരി പ്രാവിനെ പറത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
തുടർന്ന് വിദ്യാർഥികൾ ഫ്ലാഷ് മോബും യുദ്ധവിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്ന തെരുവ് നാടകവും അവതരിപ്പിച്ചു. ഹെസ്റ്റിയയുടെ ലോഗോയും 'സ്റ്റോപ് വാര്‍' സന്ദേശവും ഉൾപ്പെടുത്തി തയ്യാറാക്കിയ ഹാൻഡ്‌പ്രിന്റ് ക്യാൻവാസ് ചടങ്ങിൽ അനാവരണം ചെയ്തു. പരിപാടിയുടെ ഭാഗമായി ഇഫ്താർ സംഗമവും സംഘടിപ്പിച്ചു.