< Back
Kerala

Kerala
കോൺഗ്രസിലെ പ്രീതാ രാജേഷ് വൈക്കം നഗസഭാ ചെയർപേഴ്‌സൺ
|10 Jan 2024 2:32 PM IST
എൽ.ഡി.എഫിലെ കവിതാ രാജേഷിനെതിരെ മൂന്ന് വോട്ടിനാണ് ജയം.
കോട്ടയം: വൈക്കം നഗരസഭാ ചെയർപേഴ്‌സൺ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ പ്രീതാ രാജേഷ് വിജയിച്ചു. എൽ.ഡി.എഫിലെ കവിതാ രാജേഷിനെതിരെ മൂന്ന് വോട്ടിനാണ് ജയം. പ്രീതക്ക് 12 വോട്ടും കവിതക്ക് ഒമ്പത് വോട്ടും ബി.ജെ.പി സ്ഥാനാർഥി ഗിരിജാ കുമാരിക്ക് നാല് വോട്ടുമാണ് ലഭിച്ചത്.
പാർട്ടിയിലെ ധാരണപ്രകാരം ചെയർപേഴ്‌സണായിരുന്ന രാധിക ശ്യാം രാജിവച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. രാധിക സ്ഥാനമൊഴിയാൻ തയ്യാറാവാത്തത് വലിയ വിവാദമായിരുന്നു. പാർട്ടി നേതൃത്വം ഇടപെട്ടാണ് രാധികയെ രാജിവെപ്പിച്ചത്.