< Back
Kerala
Kerala
പ്രസവവേദനയുണ്ടായെങ്കിലും ഭര്‍ത്താവ് ആശുപത്രിയില്‍ കൊണ്ടുപോയില്ല; വീട്ടില്‍ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു
|7 Oct 2022 1:16 PM IST
ചടയമംഗലം കള്ളിക്കാട് സ്വദേശി അശ്വതിയും കുഞ്ഞുമാണ് പ്രസവത്തെത്തുടർന്ന് മരിച്ചത്
കൊല്ലം: ചടയമംഗലത്ത് വീട്ടിൽ പ്രസവിച്ച യുവതിയും കുഞ്ഞും മരിച്ചു. ചടയമംഗലം കള്ളിക്കാട് സ്വദേശി അശ്വതിയും കുഞ്ഞുമാണ് പ്രസവത്തെത്തുടർന്ന് മരിച്ചത്. ഇന്നലെ രാത്രി ഒരു മണിയോടെ ആയിരുന്നു സംഭവം. പ്രസവവേദനയുണ്ടായെങ്കിലും ആശുപത്രിയിൽ കൊണ്ടുപോകാതെ ഭർത്താവും മകനും ചേർന്ന് വീട്ടിൽ വച്ച് പ്രസവിക്കാൻ നിർബന്ധിക്കുകയായിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്.