< Back
Kerala

Kerala
ഗർഭിണിയെ ചവിട്ടി പരിക്കേൽപ്പിച്ചു; പാലായിൽ മൂന്നു പേർ പൊലീസ് പിടിയിൽ
|4 March 2022 12:16 PM IST
ഗർഭിണിയോട് അശ്ലീലമായി സംസാരിച്ചത് ഭർത്താവ് ചോദ്യം ചെയ്തതാണ് പ്രകോപനം
കോട്ടയം: പാലായിൽ ഗർഭിണിയെ ചവിട്ടിപ്പരിക്കേൽപ്പിച്ചു. സംഭവത്തിൽ പാറപ്പള്ളി കറുത്തേടത്ത് ശങ്കർ, അമ്പാറ നിരപ്പേൽ പ്ലാത്തോട്ടത്തിൽ ജോൺസൺ, മുണ്ടങ്കൽ മേടയ്ക്കൽ ആന്റോ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാലാ ഞൊണ്ടിമാക്കൽ കവലയിൽ വർക്ക് ഷോപ്പ് ഉടമയും കൂടെജോലിചെയ്യുന്നവരുമാണ് അറസ്റ്റിലായത്.
വ്യാഴാഴ്ച വൈകിട്ടാണ് സംഭവം. ഗർഭിണിയോട് അശ്ലീലമായി സംസാരിച്ചത് ഭർത്താവ് ചോദ്യം ചെയ്തതാണ് പ്രകോപനം. തുടർന്ന് ഭർത്താവിനെ അടിച്ചുവീഴ്ത്തുകയും ഗർഭിണിയുടെ വയറിന് ചവിട്ടുകയും ചെയ്തു. കൂടാതെ ദമ്പതിമാരെ വാഹനം ഇടിപ്പിക്കാൻ ശ്രമിച്ചെന്നും പരാതിയുണ്ട്.
ദമ്പതികളെ മർദിച്ച ശേഷം ഇവർ സ്ഥലത്തുനിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് പൊലീസിൽ പരാതി നൽകി. വിശദമായ അന്വേഷണത്തിലാണ് പ്രതികളെ കണ്ടെത്തിയത്. പാലാ സ്വദേശികളായ അഖിൽ, ജിൻസി എന്നിവർക്കാണ് പരിക്കേറ്റത്.