< Back
Kerala
ചലച്ചിത്ര അക്കാദമി ചെയർമാന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണമില്ല, പ്രേംകുമാറിന് അതൃപ്തി

Special arrangement

Kerala

ചലച്ചിത്ര അക്കാദമി ചെയർമാന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണമില്ല, പ്രേംകുമാറിന് അതൃപ്തി

Web Desk
|
2 Nov 2025 12:27 PM IST

തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും എന്ത് കൊണ്ടാണ് പ്രേംകുമാർ വരാതിരുന്ന ചോദ്യത്തോട് അദ്ദേഹത്തോട് സംസാരിക്കാൻ തനിക്ക് സമയം ലഭിച്ചിരുന്നില്ല എന്നാണ് റസൂൽ പൂക്കുട്ടി പ്രതികരിച്ചത്

തിരുവനന്തപുരം: ചലചിത്ര അക്കാദമി ചെയർമാന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കാത്തിൽ അതൃപ്തി പ്രകടമാക്കി മുൻ ചെയർമാൻ പ്രേംകുമാർ. ക്ഷണിക്കാത്ത് കൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന് പ്രേംകുമാർ. പരിപാടിയിൽ പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. ക്ഷണിക്കാത്തതിൽ നീരസമുണ്ടെന്നും പ്രേംകുമാർ പറഞ്ഞു.

ഇന്നലെയാണ് തിരുവനന്തപുരം കഴക്കൂട്ടത്ത് വെച്ച് പുതുതായി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട റസൂൽ പൂക്കുട്ടി സ്ഥാനമേറ്റെടുത്തത്. ചടങ്ങിൽ മുൻ ചെയർമാൻ പ്രേംകുമാറിന്റെ അസാന്നിധ്യം ചർച്ചയായിരുന്നു. അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിന്റെ നീരസമാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുക്കാതിരുന്നത് എന്നതായിരുന്നു ആ​ദ്യം എല്ലാവരും കരുതിയിരുന്നത്. തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും എന്ത് കൊണ്ടാണ് പ്രേംകുമാർ വരാതിരുന്ന ചോദ്യത്തോട് അദ്ദേഹത്തോട് സംസാരിക്കാൻ തനിക്ക് സമയം ലഭിച്ചിരുന്നില്ല എന്നാണ് റസൂൽ പൂക്കുട്ടി പ്രതികരിച്ചത്.

എന്നാൽ പരിപാടിയിൽ പങ്കെടുക്കണമെന്ന് അതിയായ ആ​ഗ്രഹമുണ്ടായിരുന്നുവെങ്കിലും തന്നെ ആരും ക്ഷണിക്കാത്തത് കൊണ്ടാണ് വരാതിരുന്നതെന്ന് വ്യക്തമാക്കിയിരിക്കു​കയാണ് പ്രേംകുമാർ.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംസ്ഥാന ചലച്ചിത്ര അ​ക്കാദമിയുടെ ചെയർപേഴ്സണായി ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയെ തിരഞ്ഞെടുത്തത്. കുക്കു പരമേശ്വരനാണ് വൈസ് ചെയർപേഴ്സൺ.

Similar Posts