< Back
Kerala

Kerala
'പാർട്ടി പറഞ്ഞതു കൊണ്ടാണ് മുന്നൊരുക്കങ്ങൾ നടത്തിയത്, പോസ്റ്റർ അടിച്ചത്'; ദീപ്തി മേരി വര്‍ഗീസ്
|18 March 2026 7:19 PM IST
പലവിധത്തിൽ പരിഗണിക്കാമല്ലോ
കൊച്ചി: പാർട്ടി പറഞ്ഞതു കൊണ്ടാണ് മുന്നൊരുക്കങ്ങൾ നടത്തിയതെന്നും അതുകൊണ്ടാണ് പോസ്റ്റർ അടിച്ചതെന്നും ദീപ്തി മേരി വര്‍ഗീസ്. തീരുമാനം നെഗറ്റീവ് ആയോ എന്ന് അറിയില്ല . പാർട്ടി പറഞ്ഞാൽ മത്സരിക്കും . സീറ്റ് ഇല്ലെങ്കിലും പരാതിയില്ല . തനിക്കെല്ലാം പാർട്ടിയാണ്. പലവിധത്തിൽ പരിഗണിക്കാമല്ലോ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
നിയമസഭ തെരഞ്ഞെടുപ്പിൽ പരിഗണിക്കാം എന്ന് പറഞ്ഞത് കെപിസിസി അധ്യക്ഷനാണ്. കാര്യങ്ങൾ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ദീപ്തി പറഞ്ഞു.
കൊച്ചി നഗരത്തിലെ സ്വകാര്യ പ്രസ്സിൽ അച്ചടിച്ച പോസ്റ്ററുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സർവ്വം ദീപ്തം എന്ന ടാഗ് ലൈനോട് ആയിരുന്നു ദീപ്തി പോസ്റ്റര്‍ അടിച്ചുതുടങ്ങിയത്. അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ പോസ്റ്ററുകൾ അച്ചടിക്കുന്നത് നിർത്തിവയ്ക്കാൻ പിന്നീട് ദീപ്തി നിർദേശം നൽകുകയായിരുന്നു.