< Back
Kerala
രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദക്ഷിണ നാവിക സേന ആസ്ഥാനത്തെത്തി; അഭ്യാസ പ്രകടനങ്ങൾ‍ വീക്ഷിച്ചു
Kerala

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദക്ഷിണ നാവിക സേന ആസ്ഥാനത്തെത്തി; അഭ്യാസ പ്രകടനങ്ങൾ‍ വീക്ഷിച്ചു

ijas
|
22 Dec 2021 11:06 AM IST

നാളെ കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്ന് തിരുവനന്തപുരത്തേക്കു രാഷ്ട്രപതി യാത്ര തിരിക്കും

നാല് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദക്ഷിണ നാവിക സേന ആസ്ഥാനത്തെത്തി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രപതിയെ അനുഗമിച്ചു. കടലിൽ നാവികസേനയുടെ വിവിധ അഭ്യാസ പ്രകടനങ്ങൾ രാഷ്ട്രപതി വീക്ഷിച്ചു. ഐ.എൻ.എസ് വിക്രാന്തും രാഷ്ട്രപതി സന്ദർശിക്കും.

23-ന് രാവിലെ 10.20-ന് കൊച്ചി നാവികസേനാ വിമാനത്താവളത്തില്‍നിന്ന് തിരുവനന്തപുരത്തേക്കു രാഷ്ട്രപതി യാത്ര തിരിക്കും. തുടർന്ന് പൂജപ്പുരയിൽ പി.എൻ. പണിക്കരുടെ വെങ്കല പ്രതിമ അനാച്ഛാദനം രാഷ്ട്രപതി നിർവഹിക്കും. 24ന് രാവിലെ 9.50ന് തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് ഡല്‍ഹിക്ക് മടങ്ങും.

Similar Posts