
രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം;ആറ് വാഹനങ്ങൾക്ക് ഹൈക്കോടതി യാത്രാനുമതി നൽകി
|ഒക്ടോബർ 22 നാണ് രാഷ്ട്രപതി ശബരിമലയിൽ എത്തുക
കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ ശബരിമല സന്ദർശനത്തിൽ ആറ് വാഹനങ്ങള്‍ക്ക് ഹൈക്കോടതി ദേവസ്വം ബെഞ്ച് യാത്രാനുമതി നൽകി. ദേവസ്വം ബോര്‍ഡിന്റെ അപേക്ഷയിലാണ് അത്യാഹിത വാഹനത്തിനുള്‍പ്പടെയുള്ളവയ്ക്ക് ദേവസ്വം ബെഞ്ച് അനുമതി നൽകിയത്.പമ്പ മുതല്‍ സന്നിധാനം വരെയും തിരിച്ചും വാഹനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കും. ഏറ്റവും പുതിയ ഖൂർഖ വാഹനം ഉൾപ്പടെ രാഷ്ട്രപതിയുടെ യാത്രക്കായി ഒരുക്കിയിട്ടുണ്ട്.
രാഷ്ട്രപതി ഭവന്റെ നിർദേശം അനുസരിച്ച് ദേവസ്വം ബോർഡ് ഒരുക്കിയ ക്രമീകരണങ്ങളും അവ ശബരിമലയുടെ ആചാരപരമായ കാര്യങ്ങളിൽ കോട്ടം സംഭവിക്കില്ലെന്ന സത്യവാങ്മൂലവും ദേവസ്വം ബോർഡ് സമർപ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ആറ് വാഹനങ്ങൾക്ക് ഉൾപ്പടെ അനുമതി നൽകിയത്. ഒക്ടോബർ 21 ന് തിരുവനന്തപുരത്ത് എത്തുന്ന രാഷ്ട്രപതി 22 ന് രാവിലെ യാത്രപുറപ്പെട്ട് ഉച്ചയക്ക്12 മണിയോടെ സന്നിധാനത്തിൽ എത്തുന്ന രീതിയിലാണ് ഷെഡ്യൂൾ ക്രമീകരിച്ചിരിക്കുന്നത്.