< Back
Kerala

Kerala
ഇടുക്കി കട്ടപ്പനയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവ് മരിച്ചു
|24 April 2022 5:22 PM IST
പൂവേഴ്സിമൗണ്ടിൽ ഊര്യകുന്നത്ത് ഷിബു (39) ആണ് മരിച്ചത്. ഭക്ഷണം പാചകം ചെയ്യുന്നതിനിടെയാണ് അപകടം.
ഇടുക്കി: കട്ടപ്പനയിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് പരിക്കേറ്റ യുവാവ് മരിച്ചു. പൂവേഴ്സിമൗണ്ടിൽ ഊര്യകുന്നത്ത് ഷിബു (39) ആണ് മരിച്ചത്. രാവിലെ ഭക്ഷണം പാകംചെയ്യുന്നതിനിടെയായിരുന്നു അപകടം. ശബ്ദം കേട്ടെത്തിയ കുടുംബാംഗങ്ങളും പ്രദേശവാസികളും ചേർന്ന് ഷിബുവിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ ഷിബുവിനെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കട്ടപ്പനയിലെ മലഞ്ചരക്ക് കടയിലെ ജീവനക്കാരനായിരുന്നു.