< Back
Kerala
ക്ലിഫ്ഹൗസിലെ നീന്തൽകുളം ജനം കയ്യേറും; കേരളം ശ്രീലങ്കയായി മാറാതിരിക്കാൻ ആലോചന വേണമെന്ന് വി.ഡി സതീശൻ
Kerala

'ക്ലിഫ്ഹൗസിലെ നീന്തൽകുളം ജനം കയ്യേറും'; കേരളം ശ്രീലങ്കയായി മാറാതിരിക്കാൻ ആലോചന വേണമെന്ന് വി.ഡി സതീശൻ

Web Desk
|
12 July 2022 11:22 AM IST

'കടലാസിൽ വീട് കൊടുത്ത് ലൈഫ് പദ്ധതി അട്ടിമറിച്ചു'

തിരുവനന്തപുരം: കേരളം ശ്രീലങ്കയായി മാറാതിരിക്കാൻ കൂട്ടായ ആലോചന വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇല്ലെങ്കിൽ നാളെ ക്ലിഫ് ഹൗസിലെ നീന്തൽക്കുളം ജനങ്ങൾ കൈയേറും. കടലാസിൽ വീട് കൊടുത്ത് ലൈഫ് പദ്ധതി സർക്കാർ അട്ടിമറിച്ചുവെന്നും പ്രതിപക്ഷ നേതാവ് നിയമസഭയിൽ ആരോപിച്ചു. തദ്ദേശ സ്ഥാപനങ്ങൾക്ക് ബജറ്റിൽ നീക്കി വെച്ച തുക സർക്കാർ വെട്ടി കുറച്ചുവെന്നാരോപിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപോയി.

ഫണ്ട് വെട്ടിക്കുറച്ചിട്ടില്ലെന്ന് ആവർത്തിച്ച തദ്ദേശ മന്ത്രി എം.വി ഗോവിന്ദൻ പദ്ധതികൾ തുടങ്ങാൻ സ്വാഭാവികമായ കാലതാമസമാണ് ഉണ്ടായതെന്നും പറഞ്ഞു.

Similar Posts