< Back
Kerala
വിലവർദ്ധന: ഇരുചക്രവാഹനവും ഗ്യാസ് സിലിണ്ടറുകളും ആറ്റിൽ ഒഴുക്കി പ്രതിഷേധം
Click the Play button to hear this message in audio format
Kerala

വിലവർദ്ധന: ഇരുചക്രവാഹനവും ഗ്യാസ് സിലിണ്ടറുകളും ആറ്റിൽ ഒഴുക്കി പ്രതിഷേധം

Web Desk
|
4 April 2022 7:23 AM IST

കേരള കോൺഗ്രസിന്റെ നേതൃത്വത്തിലാണ് കോട്ടയം ചെങ്ങളത്ത് വ്യത്യസ്തമായ പ്രതിഷേധം നടന്നത്. മോൻസ് ജോസഫ് എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു .

പാചകവാതക- ഇന്ധന വില വർധനവിനെതിരെ ഇരുചക്രവാഹനവും ഗ്യാസ് സിലിണ്ടറുകളും ആറ്റിൽ ഒഴുക്കി പ്രതിഷേധം. കേരള കോൺഗ്രസിന്റെ നേതൃത്വത്തിലാണ് കോട്ടയം ചെങ്ങളത്ത് വ്യത്യസ്തമായ പ്രതിഷേധം നടന്നത്. മോൻസ് ജോസഫ് എം.എൽ.എ പരിപാടി ഉദ്ഘാടനം ചെയ്തു .

ഒരു ബൈക്കും അഞ്ച് ഗ്യാസ് സിലണ്ടറും ആറ്റിലേക്ക് വലിച്ചെറിഞ്ഞായിരുന്നു കേരള കോൺഗ്രസിന്റെ പ്രതിഷേധം. വില വർദ്ധനവ് ജനങ്ങളെ വലിയ രീതിയിൽ ബുദ്ധിമുട്ടിക്കുന്ന സാഹചര്യത്തിലാണ് ശക്തമായ പ്രതിഷേധവുമായി കേരള കോൺഗ്രസ് രംഗത്ത് എത്തിയത്.

പാചക വാതകത്തിന്റെയും ഇന്ധനങ്ങളുടേയും വില വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ ജനങ്ങളെ വെല്ലുവിളിക്കുകയാണെന്ന് പ്രതിഷേധം ഉദ്ഘാടനം ചെയ്തു കൊണ്ട് മോൻസ് ജോസഫ് പറഞ്ഞു. കോട്ടയം ചെങ്ങളത്ത് നടത്തിയ പ്രതിഷേധ പരിപാടിയിൽ കേരള കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കാനാണ് കേരള കോൺഗ്രസിന്റെ തീരുമാനം.

Related Tags :
Similar Posts