< Back
Kerala

Kerala
റേഷനരിക്ക് വിലകൂടും; നാല് രൂപയിൽ നിന്ന് ആറുരൂപയാക്കാൻ നിർദേശം
|14 March 2025 8:43 AM IST
പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വില വർധിപ്പിക്കണമെന്നും ശിപാർശയുണ്ട്
തിരുവനന്തപുരം: റേഷൻ അരിക്ക് വിലക്കൂട്ടാൻ ശിപാർശ. നീല റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന അരിയുടെ വില നാല് രൂപയിൽ നിന്ന് 6 രൂപയാക്കണമെന്നാണ് വിദഗ്ധസമിതിയുടെ ശിപാർശ. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കാനാണ് അരി വില കൂട്ടുന്നത്.
പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വില വർധിപ്പിക്കണമെന്നും ശിപാർശയുണ്ട്.3893 റേഷൻ കടകൾ അടച്ചുപൂട്ടണമെന്നും സമിതി ശിപാർശ ചെയ്തു. മൂന്നംഗ വിദഗ്ധസമിതി റിപ്പോർട്ട് മന്ത്രിക്ക് കൈമാറി. ഒരു റേഷൻ കടയിൽ പരമാവധി 800 റേഷൻ കാർഡ് മാത്രം മതിയെന്നും പുതിയ റേഷൻ കടകൾ അനുവദിക്കുന്നത് നിയന്ത്രിക്കണമെന്നും വിദഗ്ധസമിതിയുടെ ശിപാർശയിലുണ്ട്.