< Back
Kerala
suresh gopi
Kerala

വോട്ട് തേടിയെത്തിയ സുരേഷ് ഗോപിയോട് വിയോജിപ്പുകള്‍ തുറന്ന് പറഞ്ഞ് വൈദികന്‍

Web Desk
|
20 March 2024 10:24 AM IST

മണിപ്പൂര്‍ വിഷയത്തിലടക്കമുള്ള ബിജെപി നിലപാടുകള്‍ വൈദികന്‍ ചോദ്യം ചെയ്തു

തൃശൂര്‍: വോട്ട് തേടിയെത്തിയ ബിജെപി സ്ഥാനാര്‍ഥി സുരേഷ് ഗോപിയോട് വിയോജിപ്പുകള്‍ തുറന്ന് പറഞ്ഞ് വൈദികന്‍. അവിണിശേരി ഇടവകയിലെ ഫാദര്‍ ലിജോ ചാലിശ്ശേരിയാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. മണിപ്പൂര്‍ വിഷയത്തിലടക്കമുള്ള ബിജെപി നിലപാടുകള്‍ വൈദികന്‍ ചോദ്യം ചെയ്തു. അവിണിശേരി ഇടവകയില്‍ സുരേഷ് ഗോപി വോട്ട് തേടിയെത്തിയപ്പോഴാണ് സംഭവം.

അതേസമയം, കഴിഞ്ഞ ദിവസം സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപി ആശാനെ ചിലര്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. സുരേഷ് ഗോപിക്ക് വേണ്ടി കലാമണ്ഡലം ഗോപി ആശാനെ സ്വാധീനിക്കാന്‍ ചിലര്‍ ശ്രമിച്ചുവെന്ന് ഗോപി ആശാന്റെ മകനാണ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. സുരേഷ് ഗോപിയെ അനുഗ്രഹിച്ചിട്ട് പത്മഭൂഷണ്‍ വേണ്ടെന്ന് കലാമണ്ഡലം ഗോപി ആശാന്‍ പറഞ്ഞുവെന്നും ചില വിഐപികള്‍ സുരേഷ് ഗോപിക്ക് വേണ്ടി അച്ഛനെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും മകന്‍ രഘുരാജിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചിരുന്നു. വിഷയം വലിയ ചര്‍ച്ചയായതോടെ അദ്ദേഹം പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ താന്‍ ആരെയും ഒന്നും പറഞ്ഞ് ഏല്‍പിച്ചിട്ടില്ലെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.


Similar Posts