
‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’; ദിലീപ് ചിത്രത്തെ പ്രശംസിച്ചത്തിൽ വിശദീകരണവുമായി എം.എ ബേബി
|സിനിമയിൽ അഭിനയിച്ച, ആരോപണവിധേയനായ നടനെ ന്യായീകരിക്കുന്നുവെന്ന് ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല
ദിലീപ് നായകനായി തിയറ്ററില്‍ എത്തിയ ചിത്രമാണ് ‘പ്രിന്‍സ് ആന്‍ഡ് ഫാമിലി’. ചിത്രത്തെ പ്രശംസിച്ച് കഴിഞ്ഞ ദിവസം സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി രംഗത്തെത്തിയിരുന്നു. എന്നാലിപ്പോൾ ചിത്രത്തെ പ്രശംസിച്ചത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അദേഹം.
'സിനിമയിൽ അഭിനയിച്ച, ആരോപണവിധേയനായ നടനെ ന്യായീകരിക്കുന്നുവെന്ന് ഇതിനെ വ്യാഖ്യാനിക്കേണ്ടതില്ല, പുതുമുഖ ചലച്ചിത്ര സംവിധായകന്റെ നിരന്തരമായ അഭ്യർത്ഥന കൊണ്ടാണ് സിനിമ കാണാൻ നിർബന്ധിതനായത്, സിനിമ കണ്ടപ്പോൾ നല്ല സന്ദേശമുള്ള സിനിമയാണിതെന്ന് തോന്നി', മറിച്ച് അഭിപ്രായം ഉള്ളവരും ഉണ്ടാകാമെന്നും അദേഹം വ്യക്തമാക്കി.
'സംവിധായകനെ മാത്രം പരാമർശിച്ചാണ് നല്ല സിനിമയെന്ന് പങ്കുവെച്ചത്'.പാർട്ടിയേയും എന്നെയും സ്നേഹിക്കുന്നവരെ പ്രയാസപ്പെടുത്തിയതിൽ വിഷമമുണ്ടെന്നും എം. എ ബേബി പറഞ്ഞു.
'പ്രിന്‍സ് ആന്റ് ഫാമിലി എല്ലാവരും കണ്ടിരിക്കേണ്ട സിനിമയാണ്. സാമൂഹിക പ്രസക്തമായ സന്ദേശം ഈ സിനിമയില്‍ നിന്നും കാണികളുടെ മനസിലേക്ക് എത്തും'. ഡല്‍ഹി മലയാളികളോടൊപ്പം സിനിമ കണ്ട ശേഷമാണ് എം.എ ബേബി പ്രതികരിച്ചത്.