< Back
Kerala

Kerala
എസ്എഫ്ഐ റാലിക്കായി വിദ്യാർഥികളെ സ്കൂളില്‍ നിന്ന് ഇറക്കികൊണ്ടുപോയെന്ന് പ്രിന്‍സിപ്പലിന്‍റെ പരാതി
|30 Jun 2025 1:50 PM IST
കോഴിക്കോട് മെഡിക്കൽ കോളജ് ക്യാമ്പസ് ഹയർസെക്കണ്ടറി സ്കൂളിലാണ് സംഭവം
കോഴിക്കോട്: കോഴിക്കോട്ട് നടക്കുന്ന എസ്എഫ്ഐ ദേശീയ സമ്മേളനത്തിന്റെ റാലിക്കായി വിദ്യാർഥികളെ സ്കൂളില്‍ നിന്ന് ഇറക്കികൊണ്ടുപോയെന്ന് പരാതി. പഠിപ്പ് മുടക്ക് സമരമാണെന്ന് പറഞ്ഞാണ് കോഴിക്കോട് മെഡിക്കൽ കോളജ് ക്യാമ്പസ് ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളെ സമ്മേളനത്തിന് കൊണ്ടുപോയത്.
ഏഴ് എസ്എഫ്ഐ പ്രവർത്തകരെത്തി പഠിപ്പ് മുടക്ക് സമരമുണ്ടെന്ന് കാണിച്ച്നോട്ടീസ് നൽകിയാണ് കുട്ടികളെ കൊണ്ടുപോയതെന്ന് പ്രിൻസിപ്പാൾ ടി.സുനിൽ മീഡിയവണിനോട് പറഞ്ഞു.