< Back
Kerala

Kerala
പല്ല് അടിച്ചു കൊഴിക്കുമെന്ന് പ്രിന്‍സിപ്പലിന്റെ ഭീഷണി; ഫോണിൽ വിളിച്ചപ്പോൾ മോശമായി പെരുമാറിയെന്ന് അധ്യാപകന്‍
|28 Sept 2025 12:16 PM IST
താമരശേരി പുതുപ്പാടി എച്ച്എസ്എസ് പ്രിൻസിപ്പലിനെതിരെയാണ് പരാതി
കോഴിക്കോട്: അധ്യാപകന്‍റെ പല്ല് അടിച്ചു കൊഴിക്കുമെന്ന് പ്രിന്‍സിപ്പലിന്റെ ഭീഷണി. താമരേശേരി പുതുപ്പാടി സർക്കാർ ഹയർ സെക്കന്‍ഡറി സ്കൂൾ പ്രിൻസിപ്പലിനെതിരെയാണ് പരാതി. എൻഎസ് എസുമായി ബന്ധപ്പെട്ട പരാതി അറിയിക്കാൻ ഫോണിൽ വിളിച്ചപ്പോൾ മോശമായി പെരുമാറിയെന്ന് അധ്യാപകന്‍ ആരോപിച്ചു.
പ്രിൻസിപ്പലിനെതിരായ സാമ്പത്തിക ആരോപണത്തിൽ മൊഴിനൽകിയതിന് പ്രിൻസിപ്പൽ ഭീഷണിപ്പെടുത്തിയതായും അധ്യാപകൻ പറയുന്നു.റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർക്കും ഉന്നത ഉദ്യോഗസ്ഥർക്കും അധ്യാപകൻ പരാതി നൽകി. പ്ലസ് വൺ പ്രവേശന സമയത്ത് അനധികൃതമായി പണം പിരിച്ചെന്ന പരാതിയിൽ പ്രിൻസിപ്പലിനെതിരെ അന്വേഷണം നടക്കുകയാണ് .
വിഡിയോ റിപ്പോര്‍ട്ട് കാണാം...