< Back
Kerala
പ്രതികളെ വിടുതൽ ചെയ്താൽ പ്രശ്നമുണ്ടോ?; ടി.പി കേസ് പ്രതികൾക്കായി ജയിൽ വകുപ്പിന്റെ അസാധാരണ നീക്കം
Kerala

'പ്രതികളെ വിടുതൽ ചെയ്താൽ പ്രശ്നമുണ്ടോ?'; ടി.പി കേസ് പ്രതികൾക്കായി ജയിൽ വകുപ്പിന്റെ അസാധാരണ നീക്കം

Web Desk
|
28 Oct 2025 11:08 AM IST

ജയിൽ സൂപ്രണ്ടുമാർക്ക് ജയിൽ വകുപ്പ് മേധാവി കത്തയച്ചു

തിരുവനന്തപുരം: ടി.പി കേസ് പ്രതികൾക്കായി അസാധാരണ നീക്കവുമായി ജയിൽ വകുപ്പ്. പ്രതികളെ വിടുതൽ ചെയ്താൽ ആഭ്യന്തര സുരക്ഷാ പ്രശ്നമുണ്ടാകുമോ എന്ന് ചോദിച്ച് ജയിൽ സൂപ്രണ്ടുമാർക്ക് ജയിൽ മേധാവി കത്തയച്ചു. കത്തിൽ പരോൾ എന്നോ വിട്ടയയ്ക്കൽ എന്നോ വ്യക്തമാക്കാതെ ‘വിടുതൽ’ എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്.

സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും വിയ്യൂർ ജയിൽ സൂപ്രണ്ടിനുമാണ് കത്തയച്ചിട്ടുള്ളത്. ടിപി കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്നവർ എന്നും പരാമർശിച്ചിട്ടുണ്ട്. പ്രതികൾ നിലവിൽ കഴിയുന്ന സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്ക് മാത്രം കത്തയയ്ക്കാതെ മുഴുവൻ സെൻട്രൽ ജയിൽ സൂപ്രണ്ടുമാർക്കും കത്തയച്ചിട്ടുണ്ട്.

ടി.പി വധക്കേസിലെ പ്രതികളെ 20 വര്‍ഷത്തേക്ക് വിട്ടയക്കരുതെന്നാണ് കോടതി ഉത്തരവ്. ഇതു നിലനിൽക്കെയാണ് ജയിൽ വകുപ്പിന്റെ അസാധാരണ നീക്കം. കേസിലെ പ്രതിയായ കൊടി സുനി തവനൂർ സെൻട്രൽ ജയിലിലും മറ്റുള്ളവർ കണ്ണൂർ, തൃശൂർ സെൻട്രൽ ജയിലുകളിലുമാണുള്ളത്.

Similar Posts