< Back
Kerala

Kerala
എറണാകുളം സബ് ജയിലിൽ നിന്ന് തടവുകാരൻ ചാടിപ്പോയി
|25 Jan 2025 5:15 PM IST
ലഹരിക്കേസിൽ പിടിയിലായ പശ്ചിമ ബംഗാൾ സ്വദേശി മണ്ഡി ബിശ്വാസ് ആണ് ജയിൽ ചാടിയത്.
കൊച്ചി: എറണാകുളം സബ് ജയിലിൽ നിന്ന് തടവുകാരൻ ചാടിപ്പോയി. ലഹരിക്കേസിൽ പിടിയിലായ പശ്ചിമ ബംഗാൾ സ്വദേശി മണ്ഡി ബിശ്വാസ് ആണ് ജയിൽ ചാടിയത്.
ഇന്ന് ഉച്ചക്ക് 2.45-ഓടെയാണ് ബിശ്വാസ് ജയിൽ ചാടിയത്. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് ഊർജിതമായ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ജനൽ വഴിയാണ് ഇയാൾ ചാടിപ്പോയത് എന്നാണ് വിവരം. ലഹരി വിൽപ്പനക്കേസിൽ റിമാൻഡിലായ പ്രതിയെ കഴിഞ്ഞ ദിവസമാണ് ജയിലിലെത്തിച്ചത്.