< Back
Kerala

Kerala
മലപ്പുറത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് പത്തോളം പേർക്ക് പരിക്ക്
|7 Nov 2023 7:09 PM IST
മഞ്ചേരിയിൽ നിന്ന് അരീക്കോട്ടേക്ക് വരുകയായിരുന്ന ബസും അരീക്കോട് നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്
മലപ്പുറം: കാവനൂരിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം. പത്തോളം പേർക്ക് പരിക്കേറ്റു.
മഞ്ചേരിയിൽ നിന്ന് അരീക്കോട്ടേക്ക് വരുകയായിരുന്ന ബസും അരീക്കോട് നിന്ന് മഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് അപകടത്തിൽ പെട്ടത്.
പരിക്കേറ്റവരെ അരീക്കോട് താലൂക്ക് ആശുപത്രിയിലേക്കും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. ആരുടെയും പരിക്ക് ഗുരുതരമല്ല.

