< Back
Kerala

Kerala
സീബ്രാ ലൈനിൽ വിദ്യാർഥിനിയെ ഇടിച്ചുതെറിപ്പിച്ച് സ്വകാര്യ ബസ്
|10 Jun 2024 11:14 AM IST
കോഴിക്കോട് ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിലാണ് അപകടം.
കോഴിക്കോട്: സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന സ്കൂൾ വിദ്യാർഥിനിയെ അമിത വേഗതയിലെത്തിയ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിച്ചു. കൊളത്തറ സ്വദേശിനി ഫാത്തിമ റിനയാണ് അപകടത്തിൽ പെട്ടത്. കോഴിക്കോട് ചെറുവണ്ണൂർ സ്കൂളിന് മുന്നിലെ സീബ്രാ ലൈനിലാണ് അപകടം. പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടെങ്കിലും സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.