< Back
Kerala

Kerala
പത്തനംതിട്ടയിൽ സ്വകാര്യബസ് താഴ്ചയിലേക്ക് മറിഞ്ഞ് നാലുപേർക്ക് പരിക്ക്
|15 Nov 2022 5:14 PM IST
പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു
പത്തനംതിട്ട: സ്വകാര്യ ബസ് റോഡിൽ നിന്ന് തെന്നിമാറി താഴ്ചയിലേക്ക് മറിഞ്ഞു. ആങ്ങമൂഴി-പത്തനാപുരം റൂട്ടിൽ സർവീസ് നടത്തുന്ന സുൽത്താൻ എന്ന സ്വകാര്യ ബസ്സാണ് മറിഞ്ഞത്. വൈകിട്ട് മൂന്നരയോട് കൂടി ചിറ്റാറിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ നാല് പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാൾ ബസിൽ നിന്ന് സമീപത്തെ തോട്ടിലേക്ക് തെറിച്ച് വീണതായി നാട്ടുകാർ പറഞ്ഞു. പരിക്കേറ്റ നാലുപേരെയും വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഇറക്കമിറങ്ങുമ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് മറിഞ്ഞ് തലകീഴായി നില്‍ക്കുകയായിരുന്നു. പ്രദേശത്ത് കനത്ത മഴ തുടരുന്നുണ്ട്. ഇതേ തുടർന്നാണ് നിയന്ത്രണം നഷ്ടമായതെന്നാണ് സംശയിക്കുന്നത്. ഫയർഫോഴ്‌സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന തുടരുകയാണ്.