< Back
Kerala

Kerala
ബ്രേക്കിടുന്നതിനിടെ നിയന്ത്രണം വിട്ട് സ്വകാര്യ ബസ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്
|26 July 2023 2:43 PM IST
25ഓളം യാത്രക്കാർ അപകടസമയത്ത് ബസിനുള്ളിൽ ഉണ്ടായിരുന്നു. ക്‌ളീനർ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു.
കോഴിക്കോട്: കോഴിക്കോട് അയനിക്കാട് സ്വകാര്യ ബസ് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു. ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. വടകരയില്‍ നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന അല്‍സഫ ബസാണ് അപകടത്തില്‍പ്പെട്ടത്.
ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ആയിരുന്നു സംഭവം. പയ്യോളിക്ക് സമീപമുള്ള അയനിക്കാട് കളരിപ്പടി ബസ് സ്റ്റോപ്പിലായിരുന്നു അപകടം. ബസ് സ്റ്റോപ്പിന് സമീപം ബ്രേക്കിടുന്ന സമയത്ത് ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു എന്ന് പരിസരവാസികൾ പറയുന്നു. 25ഓളം യാത്രക്കാർ അപകടസമയത്ത് ബസിനുള്ളിൽ ഉണ്ടായിരുന്നു. ക്‌ളീനർ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റു.
ക്ലീനറുടെ കാലിന്റെ എല്ലുപൊട്ടിയിട്ടുണ്ട്. ഇയാൾ ചികിത്സയിലാണ്. മറ്റുള്ളവരുടെ പരിക്കുകളും ഗുരുതരമല്ല.