< Back
Kerala

Kerala
പന്നിയങ്കര ടോൾ പ്ലാസ വഴിയുള്ള സ്വകാര്യ ബസ് സർവീസ് നിർത്തിവെച്ചു
11 April 2022 1:06 PM IST
ബസുകൾ ടോൾ പ്ലാസയിലെ ബാരിയറുകൾ ഇടിച്ചുമാറ്റിയെന്ന ടോൾ അധികൃതരുടെ പരാതിയിൽ 29 ബസ് ഡ്രൈവർമാർക്കെതിരെ പൊലീസ് കേസെടുത്തു
പാലക്കാട്: പന്നിയങ്കര ടോൾ പ്ലാസ വഴിയുള്ള സ്വകാര്യ ബസ് സർവീസ് നിർത്തിവെച്ചു. ഉയർന്ന ടോൾ നൽകി സർവീസ് നടത്താൻ കഴിയില്ലെന്ന് ചൂണ്ടിക്കാണിച്ച് സ്വകാര്യ ബസുകൾ സർവീസ് നിർത്തിവെച്ചു. തൃശൂർ-പാലക്കാട് റൂട്ടിൽ ബസുകൾ സർവീസ് നിർത്തിയതോടെ യാത്രക്കാരും ദുരിതത്തിലായി. ആംബുലൻസ് പോകുന്ന വഴിയിലൂടെ യാത്രക്കാർ ഇടപെട്ട് ബസുകൾ കടത്തി വിട്ടെങ്കിലും പൊലീസെത്തി തടയുകയായിരുന്നു. കുറഞ്ഞ ടോൾ നിരക്ക് നിലവിൽ വരുന്നത് വരെ സമരം തുടരാനാണ് ബസ് ഉടമകളുടെ തീരുമാനം.
അതേ സമയം ചില ബസുകൾ ടോൾ പ്ലാസയിലെ ബാരിയറുകൾ ഇടിച്ചുമാറ്റിയെന്ന ടോൾ അധികൃതരുടെ പരാതിയിൽ 29 ബസ് ഡ്രൈവർമാർക്കെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. ബസ് ഉടമകൾക്കും പൊലീസ് നോട്ടീസ് അയക്കും.
Private bus service through Panniyankara Toll Plaza has been suspended