< Back
Kerala

Kerala
സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്
|31 Oct 2023 6:30 AM IST
ആവശ്യങ്ങള്‍ സർക്കാർ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം 21 മുതല്‍ അനിശ്ചിതകാലസമരം തുടങ്ങുമെന്നും ബസുടമകള്‍ അറിയിച്ചു
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. അർധരാത്രി വരെയാണ് പണിമുടക്ക്. വിദ്യാർത്ഥി കൺസഷൻ വർധിപ്പിക്കുക 140 കിലോമീറ്ററിന് മുകളില്‍ സര്‍വീസ് നടത്താനുള്ള സ്വകാര്യ സ്റ്റേജ് കാര്യേജ് പെര്‍മിറ്റ് പുനസ്ഥാപിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങൾ. ആവശ്യങ്ങള്‍ സർക്കാർ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം 21 മുതല്‍ അനിശ്ചിതകാലസമരം തുടങ്ങുമെന്നും ബസുടമകള്‍ അറിയിച്ചു. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകൾ നവംബർ മൂന്നിലേക്ക് മാറ്റിയിട്ടുണ്ട്.