< Back
Kerala

Kerala
ഷൊർണൂരിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു; 41 പേർക്ക് പരിക്കേറ്റു
|16 Jun 2023 11:53 AM IST
ഒരാളുടെ നില ഗുരുതരമാണ്
പാലക്കാട്: ഷൊർണ്ണൂർ കൂനത്തറയിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ചു.അപകടത്തില്‍ 41 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. പാലക്കാട് നിന്ന് ഗുരുവായൂരിലേക്ക് പോകുകയായിരുന്ന ബസും ഗുരുവായൂരിൽ നിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസുമാണ് കൂട്ടിയിടിച്ചത്.
ഒരു ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ്. സുകളുടെ മുൻഭാഗത്തിരുന്നവർക്കാണ് കൂടുതലും പരിക്കേറ്റിട്ടുള്ളത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.