< Back
Kerala

Kerala
സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ ജൂലൈ 7ന് പണിമുടക്കും
|26 Jun 2025 7:28 PM IST
ആവശ്യങ്ങളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ ജൂലൈ 22 മുതല്‍ അനിശ്ചിത കാലം സമരം നടത്താനാണ് തീരുമാനം
തൃശ്ശൂര്‍: സംസ്ഥാനത്തെ സ്വകാര്യ ബസ്സുകള്‍ ജൂലൈ 7ന് പണിമുടക്കും പെര്‍മിറ്റ് പുതുക്കല്‍, കണ്‍സഷന്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബസ് ഉടമകളുടെ സമരം.
ആവശ്യങ്ങളില്‍ ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ജൂലൈ 22മുതല്‍ അനിശ്ചിത കാലം സമരം നടത്താനാണ് തീരുമാനമെന്ന് ബസ് ഉടമ സംയുക്ത സമിതി അറിയിച്ചു. തൃശ്ശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് സമരപ്രഖ്യാപനം.