< Back
Kerala

Kerala
ശമ്പള വർധന; സ്വകാര്യ ആശുപത്രി നഴ്‌സുമാർ പണിമുടക്കിലേക്ക്
|5 Jan 2023 6:31 AM IST
ഒ.പി ബഹിഷ്കരിക്കുന്ന നഴ്സുമാർ അത്യാഹിത വിഭാഗത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
തൃശൂർ: ശമ്പള വർധനവ് ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ നഴ്‌സുമാർ പണിമുടക്കിലേക്ക്. തൃശൂർ ജില്ലയിൽ ഇന്ന് സൂചനാ പണിമുടക്ക് നടത്തും. ഒ.പി ബഹിഷ്കരിക്കുന്ന നഴ്സുമാർ അത്യാഹിത വിഭാഗത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അഞ്ച് വർഷമായി ശമ്പള പരിഷ്കരണം നടപ്പാക്കാത്തതിനെ തുടർന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്.
കോൺട്രാക്ട് നിയമനങ്ങൾ ഒഴിവാക്കുക, ലേബർ നിയമങ്ങൾ കർശനമായി പാലിക്കുക തുടങ്ങിയവയാണ് പണിമുടക്കിന്റെ മറ്റ് പ്രധാന ആവശ്യങ്ങൾ. മാനേജ്മെന്റുകളുടെ ഭാഗത്തുനിന്ന് അനുകൂല നടപടികൾ ഉണ്ടായില്ലെങ്കിൽ സംസ്ഥാന വ്യാപകമായി സമരം നടത്തുമെന്ന് യു.എൻ.എ ഭാരവാഹികൾ അറിയിച്ചു.