< Back
Kerala
വോട്ടുകൊള്ള; സുരേഷ് ഗോപിക്കെതിരായ ടി.എൻ പ്രതാപന്റെ ഹരജി; ഈ മാസം 30ന് പരിഗണിക്കും
Kerala

വോട്ടുകൊള്ള; സുരേഷ് ഗോപിക്കെതിരായ ടി.എൻ പ്രതാപന്റെ ഹരജി; ഈ മാസം 30ന് പരിഗണിക്കും

Web Desk
|
26 Sept 2025 4:37 PM IST

നിയമപരമായ നടപടി സ്വീകരിക്കേണ്ട പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ടിഎൻ പ്രതാപൻ

കൊച്ചി: വോട്ട് കൊള്ളയിൽ സുരേഷ് ഗോപിക്കും കുടുംബത്തിനും എതിരായ സ്വകാര്യ അന്യായത്തിൽ ടി.എൻ പ്രതാപൻ നൽകിയ ഹരജി ഈ മാസം മുപ്പതിന് പരിഗണിക്കും. നിയമപരമായ നടപടി സ്വീകരിക്കേണ്ട പൊലീസ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് ടിഎൻ പ്രതാപൻ ആരോപിച്ചു.

സുഭാഷ് ഗോപിയുടെ ഇരട്ട വോട്ടർ ഐഡികൾ അടക്കം തെളിവായി നൽകിയിട്ടും എഫ്‌ഐആർ ഇടാൻ പോലീസ് തയ്യാറായില്ല. തൃശ്ശൂർ എസിപിയുടെ സ്ഥലംമാറ്റവും കമ്മീഷണറുടെ കേന്ദ്ര ഡെപ്യൂട്ടേഷനും അട്ടിമറിയുടെ ഭാഗമാണെന്നും പ്രതാപൻ പറഞ്ഞു. കോടതിയിൽ കേസ് തെളിയുന്നതോടെ തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ ചേർത്ത 60,000 കള്ളവോട്ടുകളെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

Similar Posts