< Back
Kerala

Kerala
ഡല്‍ഹിയില്‍ കെ.വി തോമസിന് ഇനി പ്രൈവറ്റ് സെക്രട്ടറിയും; സര്‍ക്കാര്‍ ഉത്തരവിറങ്ങി
|5 Jan 2024 9:41 PM IST
അഡ്വ. റോയി കെ. വർഗീസിന് മാസശമ്പളം 44,020 രൂപ
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി തോമസിന് പ്രൈവറ്റ് സെക്രട്ടറിയെ അനുവദിച്ചു. ഡൽഹിയിൽ താമസിക്കുന്ന അഡ്വ. റോയി കെ. വർഗീസിനെയാണ് നിയമിച്ചത്. ഇതുമായി ബന്ധപ്പെട്ട് സർക്കാർ ഉത്തരവ് പുറത്തിറങ്ങി.
2023 ജനുവരി 21 മുതൽ മുൻകാല പ്രാബല്യത്തിലാണ് പി.എസ് നിയമനം. 44,020 രൂപയാണ് ഇദ്ദേഹത്തിന്റെ മാസശമ്പളം. കെ.വി തോമസിനുമുൻപ് പ്രത്യേക പ്രതിനിധിയായിരുന്ന സി.പി.എം നേതാവ് എ. സമ്പത്തിന് പ്രൈവറ്റ് സെക്രട്ടറി ഉണ്ടായിരുന്നില്ല.
നേരത്തെ നാലു ജീവനക്കാരെ കെ.വി തോമസിന് അനുവദിച്ചിരുന്നു.
Summary: KV Thomas, Special Representative of the State Government in Delhi, has been allotted Private Secretary