< Back
Kerala

Kerala
സിനിമയിൽ പവർ ഗ്രൂപ്പുണ്ട്; താൻ അതിന്റെ രക്തസാക്ഷിയെന്ന് പ്രിയനന്ദനൻ
|2 Sept 2024 6:53 AM IST
പൃഥ്വിരാജ് നായകനായ തന്റെ സിനിമ ഇല്ലാതാക്കിയത് പവർ ലോബി ആണെന്ന് സംവിധായകൻ പറഞ്ഞു
കൊച്ചി: മലയാള സിനിമയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്ന് സംവിധായകൻ പ്രിയനനന്ദനൻ. 2004 ൽ പൃഥ്വിരാജ് നായകനായ തന്റെ സിനിമ ഇല്ലാതാക്കിയത് ഇത്തരം ഒരു പവർ ലോബി ആണെന്നും പ്രിയനനന്ദനൻ മീഡിയവണിനോട് പറഞ്ഞു. പവർ ഗ്രൂപ്പ് കാരണം രക്തസാക്ഷിയാകേണ്ടി വന്നയാളാണ് ഞാൻ.
തന്റെ രണ്ടാമത്തെ ചിത്രമായ ‘അത് മന്ദാരപ്പൂവല്ല’ എന്ന സിനിമയാണ് ഷൂട്ട് തുടങ്ങി ആറ് ദിവസം പിന്നിട്ടപ്പോൾ പവർ ലോബി ഇടപ്പെട്ട് മുടക്കിയത്. പവർ ഗ്രൂപ്പ് ഇല്ല എന്ന് മമ്മൂട്ടിക്കും മോഹൻലാലിനും പറയാം. അവർക്ക് അത്തരം അനുഭവം ഉണ്ടായിട്ടുണ്ടാകില്ല.
സിനിമാ മേഖലയിൽ എല്ലാവർക്കും പ്രവർത്തിക്കാൻ പറ്റുന്ന തുല്യത ഉറപ്പാക്കണം. ഇത്തരം ശക്തികേന്ദ്രങ്ങളെ മറികടക്കുകയാണ് വേണ്ടതെന്നും പ്രിയനനന്ദനൻ പറഞ്ഞു.