< Back
Kerala
നിലമ്പൂരിൽ  താരപ്രചാരകരെ ഇറക്കി മുന്നണികളും സ്ഥാനാർഥികളും; പ്രിയങ്കാ ഗാന്ധിയും യൂസഫ് പത്താനും ഇന്നെത്തും
Kerala

നിലമ്പൂരിൽ താരപ്രചാരകരെ ഇറക്കി മുന്നണികളും സ്ഥാനാർഥികളും; പ്രിയങ്കാ ഗാന്ധിയും യൂസഫ് പത്താനും ഇന്നെത്തും

Web Desk
|
15 Jun 2025 6:35 AM IST

മുഖ്യമന്ത്രി പോത്തുകൽ, അമരമ്പലം, കരുളായി പഞ്ചായത്തുകളില്‍ പ്രചാരണം നടത്തും

നിലമ്പൂര്‍: നിലമ്പൂരിൽ പരസ്യപ്രചരണം അവസാനിക്കാൻ രണ്ട് നാൾ കൂടി ബാക്കി നിൽക്കെ താരപ്രചാരകരെ ഇറക്കി മുന്നണികളും സ്ഥാനാർഥികളും. യുഡിഎഫിന് വേണ്ടി പ്രിയങ്കാ ഗാന്ധി ഇന്ന് നിലമ്പൂരിൽ പ്രചാരണത്തിനെത്തും. വൈകിട്ട് മൂന്നിന് മൂത്തേടത്തും നാല് മണിക്ക് നിലമ്പൂരിലും പ്രിയങ്കാ ഗാന്ധി റോഡ് ഷോ നയിക്കും.

മൂന്ന് ദിവസത്തെ പ്രചാരണത്തിനായി മണ്ഡലത്തിൽ എത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ പോത്തുകൽ, അമരമ്പലം, കരുളായി പഞ്ചായത്തുകളിലെ എല്‍ഡിഎഫ് റാലികളിൽ സംസാരിക്കും.രാവിലെ 10 മണിക്ക് പോത്തുകൽ പഞ്ചായത്തിലും, വൈകിട്ട് കരുളായി, അമരമ്പലം പഞ്ചായത്തിലുമാണ് പ്രചാരണം. മുഖ്യമന്ത്രിയുടെ പ്രചാരണ പരിപാടികള്‍ ഇന്നവസാനിക്കും.

വഴിക്കടവ്, എടക്കര പഞ്ചായത്തുകളിലാണ് സ്ഥാനാർഥി എം.സ്വരാജിന്റെ ഇന്നത്തെ പര്യടനം.ഒൻപത് മന്ത്രിമാരും മറ്റു മുതിർന്ന നേതാക്കളും ഇന്ന് മണ്ഡലത്തിൽ പ്രചാരണത്തിൽ സജീവമാണ്.വൈകിട്ട് ചുങ്കത്തറയിൽ നടക്കുന്ന പൊതുയോഗത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കും.

സ്വതന്ത്ര സ്ഥാനാർഥി പി.വി.അൻവറിന് വേണ്ടി ക്രിക്കറ്റ് താരവും തൃണമൂല്‍ എം പിയുമായ യൂസഫ് പത്താൻ ഇന്ന് നിലമ്പൂരിൽ പ്രചാരണത്തിനെത്തും.

വൈകിട്ട് മൂന്ന് മണിക്ക് വടപുറം മുതൽ നിലമ്പൂർ ടൗൺ വരെ പിവി അൻവറിനൊപ്പം യൂസഫ് പത്താൻ റോഡ് ഷോയിൽ പങ്കെടുക്കും. രാത്രി ഏഴ് മണിക്ക് വഴിക്കടവിലെ പൊതുയോഗത്തിലും യൂസഫ് പത്താൻ സംസാരിക്കും.


Similar Posts