< Back
Kerala

Kerala
ആവേശം വാനോളം, ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കയെ വരവേറ്റ് വയനാട്
|23 Oct 2024 12:09 PM IST
റോഡ് ഷോ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്
വയനാട്: തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനൊരുങ്ങുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്കാ ഗാന്ധി അല്‍പസമയത്തിനകം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. റോഡ് ഷോ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ആവേശം കൊണ്ട് ആര്‍പ്പുവിളിക്കുന്ന ജനക്കൂട്ടത്തിനിടയിലൂടെ പ്രിയങ്ക തുറന്ന വാഹനത്തില്‍ നീങ്ങിക്കൊണ്ടിരിക്കുകയാണ്. പ്രിയങ്കക്കൊപ്പം രാഹുല്‍ ഗാന്ധിയും വാഹനത്തിലുണ്ട്.
ഇന്നലെ രാത്രിയാണ് സോണിയ ഗാന്ധിക്കൊപ്പം പ്രിയങ്ക സുൽത്താൻ ബത്തേരിയിൽ എത്തിയത്. മൈസൂരു വിമാനത്താവളത്തിൽ ഇറങ്ങിയ പ്രിയങ്കയും സോണിയയും റോഡ് മാർഗമാണ് വയനാട്ടിലെത്തിയത്. നാമനിർദേശ പത്രികാ സമർപ്പണത്തിന് മുമ്പ് നടക്കുന്ന പൊതുയോഗത്തിൽ നേതാക്കൾ പ്രവർത്തകരെ അഭിസംബോധന ചെയ്യും.