< Back
Kerala
ഭാര്യയുടെ ആത്മഹത്യ: നടന്‍ ഉണ്ണി പി രാജന്‍ദേവ് അറസ്റ്റില്‍
Kerala

ഭാര്യയുടെ ആത്മഹത്യ: നടന്‍ ഉണ്ണി പി രാജന്‍ദേവ് അറസ്റ്റില്‍

Web Desk
|
25 May 2021 12:13 PM IST

മരിക്കുന്നതിനു മുൻപ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക ഗാര്‍ഹിക പീഡനത്തിന് പോലീസിൽ പരാതി നൽകിയിരുന്നു.

രാജൻ പി ദേവിന്‍റെ മകനും നടനുമായ ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മരിക്കുന്നതിനു മുൻപ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക ഗാര്‍ഹിക പീഡനത്തിന് പോലീസിൽ പരാതി നൽകിയിരുന്നു.

അങ്കമാലിയിലെ വീട്ടിൽ നിന്നാണ് ഉണ്ണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുള്ളത്. നെടുമങ്ങാട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. കോവിഡ് പരിശോധനകള്‍ക്ക് ശേഷം ഉണ്ണിയെ തിരുവനന്തപുരത്ത് എത്തിക്കും.

പ്രിയങ്കയുടെ ആത്മഹത്യയില്‍ ഭര്‍ത്താവായ ഉണ്ണി പി രാജന്‍റെ അറസ്റ്റ് വൈകാന്‍ കാരണം ഇയാള്‍ കോവിഡ് പോസിറ്റീവായതുകൊണ്ടാണെന്ന് പൊലീസ് നേരത്തെ പറഞ്ഞിരുന്നു. ഉണ്ണിയുടെ ഭാര്യയും കായികാധ്യാപികയുമായ വെമ്പായം സ്വദേശിനി പ്രിയങ്കയെ മെയ് 12 നാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവിന്‍റെയും ഭര്‍തൃവീട്ടുകാരുടെയും പീഡനത്തെ തുടര്‍ന്നാണ് പ്രിയങ്ക ജീവനൊടുക്കിയത് എന്ന് കാണിച്ച് പ്രിയങ്കയുടെ വീട്ടുകാര്‍ പരാതി നല്‍കിയിരുന്നു.

Similar Posts