< Back
Kerala

Kerala
ഉയർന്ന തിരമാലക്ക് സാധ്യത; വിഴിഞ്ഞം മുതൽ കാസർകോട് വരെ മുന്നറിയിപ്പ്
|22 May 2024 4:47 PM IST
വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദേശം. വിഴിഞ്ഞം മുതൽ കാസർഗോഡ് വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. രാത്രി 11.30 വരെ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനുമാണ് സാധ്യത.
അതേസമയം തെക്കൻ കേരളത്തിന് മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് ഇടത്തരം മഴ തുടരും. അടുത്ത അഞ്ച് ദിവസത്തേക്ക് ശക്തമായ കാറ്റിനും, ഇടിമിന്നലിനോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മേയ് 23 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മേയ് 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശും.
Watch Video