< Back
Kerala

Kerala
നാല് കോടി നഷ്ടമായെന്ന നിര്‍മാതാവിന്റെ പരാതി; അഭിലാഷം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
|5 Feb 2026 3:00 PM IST
സംവിധായകനടക്കം ആറ് പേർക്കെതിരെയാണ് ഹിൽ പാലസ് പൊലീസ് കേസെടുത്തത്
എറണാകുളം: നിര്‍മാതാവിന്റെ പരാതിയില്‍ അഭിലാഷം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസ്. ചിത്രീകരണത്തിനിടെ അണിയറപ്രവര്‍ത്തകര്‍ കബളിപ്പിച്ചുവെന്നാണ് പരാതി. സംവിധായകനടക്കം ആറ് പേര്‍ക്കെതിരെയാണ് ഹില്‍ പാലസ് പൊലീസ് കേസ് എടുത്തത്.
സിനിമയുടെ ചിത്രീകരണം വൈകിപ്പിച്ചും ഹാര്‍ഡ് ഡിസ്‌ക് കൈക്കലാക്കിയും വഞ്ചിച്ചെന്നാണ് പരാതി. വഞ്ചനയുടെ ഫലമായി നാല് കോടിയിലേറെ രൂപ നഷ്ടമായതായും പരാതിയിലുണ്ട്. അഭിലാഷം സിനിമയുടെ നിര്‍മാണക്കമ്പനിയായ സെക്കന്റ് ഷോ പ്രൊഡക്ഷന്‍സിന്റെ മാനേജിങ് പാര്‍ട്ട്ണറായ ആന്‍ സരിഗ ആന്റണിയാണ് പരാതി നല്‍കിയത്. കോപ്പി റൈറ്റ് ആക്ട്, സിനിമാറ്റോഗ്രാഫി ആക്ട്, വഞ്ചന, ഗൂഢാലോചന എന്നീ വകുപ്പുകളാണ് നിലവില്‍ ചുമത്തിയിട്ടുള്ളത്.