< Back
Kerala
നിർമാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പ്; സാന്ദ്ര തോമസിന്റെ ഹരജി തള്ളി കോടതി
Kerala

നിർമാതാക്കളുടെ സംഘടന തെരഞ്ഞെടുപ്പ്; സാന്ദ്ര തോമസിന്റെ ഹരജി തള്ളി കോടതി

Web Desk
|
13 Aug 2025 12:53 PM IST

കോടതി തീരുമാനത്തിൽ നിരാശയുണ്ടെങ്കിലും വിധിയെ ബഹുമാനിക്കുന്നുവെന്നും അടുത്ത ഘട്ടത്തിലേക്ക് പോകാൻ തയ്യാറാണെന്നും സാന്ദ്ര തോമസ് പറഞ്ഞു

കൊച്ചി: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ നാമനിർദ്ദേശ പത്രിക തള്ളിയതിനെതിരെ നിർമാതാവ് സാന്ദ്ര തോമസ് സമർപ്പിച്ച ഹരജി കോടതി തള്ളി. എറണാകുളം സബ് കോടതിയാണ് ഹരജി തള്ളിയത്. പ്രതീക്ഷിച്ചിരുന്നുവെന്നും സന്തോഷമുണ്ടെന്നും സുരേഷ് കുമാർ പ്രതികരിച്ചു. മൂന്ന് കാര്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് സാന്ദ്ര തോമസ് ഹരജി നൽകിയിരുന്നത്. തെരഞ്ഞെടുപ്പ് നിർത്തിവെക്കണം, വരണാധികാരിയെ നിയമിച്ചത് നിയമപരമല്ല എന്നീ കാര്യങ്ങൾ ചൂണ്ടികാണിച്ചു കൊണ്ട് സാന്ദ്ര നൽകിയ ഹരജിയാണ് കോടതി തള്ളിയത്.

ചെമ്പറിലും നിങ്ങൾ തന്നെയല്ലേ ഇരിക്കുന്നത് എന്ന് ചോദിച്ചത് മുതൽക്കാണ് എനിക്കെതിരെ കൈചൂണ്ടി സുരേഷ് കുമാർ വന്നതെന്നും എല്ലാ അസോസിയേഷനിലും ഒരേ ആളുകൾ തന്നെ വർഷങ്ങളായി ഇരിക്കുന്നതിന്റെ പ്രശ്നങ്ങളാണ് കാണുന്നതെന്നും വിധിയോട് പ്രതികരിച്ച് സാന്ദ്ര തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

കോടതി തീരുമാനത്തിൽ നിരാശയുണ്ടെങ്കിലും ബഹുമാനിക്കുന്നു. ഇതിന്റെ അടുത്ത ഘട്ടത്തിലേക്ക് പോകാൻ തയ്യാറാണെന്നും സാന്ദ്ര തോമസ് കൂട്ടിച്ചേർത്തു. പണം കൊണ്ടും രാഷ്ട്രീയ സ്വാധീനം കൊണ്ടും ഏറ്റവും ഉന്നതരായ ആളുകൾക്കെതിരെയാണ് ഞാൻ സംസാരിക്കുന്നതെന്ന് ഉറച്ച ബോധ്യം തനിക്കുണ്ടെന്നും സാന്ദ്ര തോമസ് പറഞ്ഞു.



Similar Posts