< Back
Kerala

Kerala
ഭൂരിഭാഗം ചിത്രങ്ങൾക്കും ലഭിക്കുന്നത് തിയറ്റർ വരുമാനം മാത്രം; സിനിമാനിർമാതാക്കൾക്ക് കത്തയച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
|11 May 2025 11:03 AM IST
സിനിമയുടെ നഷ്ടക്കണക്ക് പുറത്തുവിടുന്നതിൽ വിശദീകരണം നൽകിക്കൊണ്ടാണ് സംഘടനാ കത്ത് നൽകിയത്
കൊച്ചി: മലയാള സിനിമാനിർമാതാക്കൾക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്ത്. സിനിമയുടെ നഷ്ടക്കണക്ക് പുറത്തുവിടുന്നതിൽ വിശദീകരണം നൽകിക്കൊണ്ടാണ് സംഘടനാ കത്ത് നൽകിയത്.
ഭൂരിഭാഗം ചിത്രങ്ങൾക്കും തിയറ്റർ വരുമാനം മാത്രമേയുള്ളു. വളരെ കുറച്ച് താരചിത്രങ്ങൾക്ക് മാത്രമെ OTTയിൽ നിന്ന് ഉൾപ്പെടെ വരുമാനം ലഭിക്കുന്നുള്ളൂ. പല താരങ്ങളുടെയും പ്രതിഫലം തിയറ്റർ ഗ്രോസ് കളക്ഷനായി പോലും നിർമാതാവിന് ലഭിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് കേരളത്തിലെ തിയറ്റർ കളക്ഷൻ കണക്ക് പുറത്തുവിട്ടത്. ചൂഷണത്തിനും വഞ്ചനയ്ക്കും വിധേയരായി തുടരേണ്ടവരല്ല നിർമ്മാതാക്കളെന്നും കത്തിൽ പറയുന്നു.