< Back
Kerala
ഷൂട്ടിങ് പരിശീലകൻ പ്രഫ. സണ്ണി തോമസ് അന്തരിച്ചു
Kerala

ഷൂട്ടിങ് പരിശീലകൻ പ്രഫ. സണ്ണി തോമസ് അന്തരിച്ചു

Web Desk
|
30 April 2025 11:43 AM IST

ദ്രോണാചാര്യ അവാർഡ് ജേതാവാണ്

കോട്ടയം: ഷൂട്ടിങ് പരിശീലകനായ പ്രൊഫ സണ്ണി തോമസ് (85) അന്തരിച്ചു. ദോണാചാര്യ അവാർഡ് ജേതാവാണ്. ഒളിപ്ക്സ് മെഡൽ ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു. കോട്ടയം ജില്ലയിലെ ഉഴവൂർ സ്വദേശിയാണ്.

റൈഫിൾ ഓപ്പൺ സൈറ്റ് ഇവന്റിൽ കേരളത്തിൽ നിന്നുള്ള മുൻ ഇന്ത്യൻ ദേശീയ ഷൂട്ടിംഗ് ചാമ്പ്യനാണ്. 1993 മുതൽ 2012 വരെ 19 വർഷം ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ പരിശീലകനായിരുന്നു. കോട്ടയം ജില്ലയിലെ ഉഴവൂരിലുള്ള സെന്റ് സ്റ്റീഫൻസ് കോളേജിൽ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന സണ്ണി തോമസ് വിരമിച്ച ശേഷം മുഴുവൻ സമയ ഷൂട്ടിംഗ് പരിശീലകനായി. പ്രൊഫസർ ജോസമ്മ സണ്ണിയാണ് ഭാര്യ.

Similar Posts