< Back
Kerala

Kerala
പോപുലർ ഫ്രണ്ട് നിരോധനം; കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് ടി.ജെ ജോസഫ്
|28 Sept 2022 5:29 PM IST
ഇരയായവരോട് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് മൗനിയാവാനാണ് ആഗ്രഹിക്കുന്നത്.
കൊച്ചി: പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചതുമായി ബന്ധപ്പെട്ട് കൂടുതല്‍ പ്രതികരണത്തിനില്ലെന്ന് പ്രൊഫ. ടി.ജെ. ജോസഫ്. അവരുടെ ആക്രമണത്തിന് ഇരയായിട്ടുള്ള പലരും ജീവിച്ചിരിപ്പില്ല.
ഇരയായവരോട് ഐക്യദാര്‍ഢ്യം അര്‍പ്പിച്ച് മൗനിയാവാനാണ് ആഗ്രഹിക്കുന്നത്. പോപുലര്‍ ഫ്രണ്ടിനെ നിരോധിച്ചത് രാഷ്ട്രീയ തീരുമാനമാണ്. ഇതിനെക്കുറിച്ച് പ്രതികരിക്കേണ്ടവര്‍ ആദ്യം പ്രതികരിക്കട്ടെ.
പൗരനെന്ന നിലയിലായിരുന്നെങ്കില്‍ കൃത്യമായിട്ടും ധൈര്യമാട്ടും താന്‍ അഭിപ്രായം പറഞ്ഞേനെ. ഇരയെന്ന നില കൂടി ഉള്ളതിനാലാണ് മൗനം ഭജിക്കാന്‍ ആഗ്രഹിക്കുന്നതെന്നും ടി ജെ ജോസഫ് വ്യക്തമാക്കി.