< Back
Kerala

Kerala
പ്രഫസർ എം.കെ സാനുവിന്റെ സംസ്കാരം ഇന്ന് വൈകിട്ട്
|3 Aug 2025 6:42 AM IST
സാഹിത്യകാരനും സാമൂഹ്യ- സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്രൊഫസർ എം.കെ സാനുവിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോട് ഇന്ന് വൈകിട്ട് നടക്കും
എറണാകുളം: സാഹിത്യകാരനും സാമൂഹ്യ- സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്രൊഫസർ എം.കെ സാനുവിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോട് ഇന്ന് വൈകിട്ട് നടക്കും. എറണാകുളം രവിപുരം ശ്മശാനത്തിൽ അഞ്ചുമണിയോടുകൂടിയാണ് സംസ്ക്കാരം. സംസ്ഥാന സർക്കാരിന് വേണ്ടി എറണാകുളം ജില്ലാ കലക്ടർ എൻ.എസ്കെ. ഉമേഷ് പുഷ്പചക്രമർപ്പിക്കും.
രാവിലെ 9 മണി മുതൽ 10 മണി വരെ വീട്ടിലെ പൊതുദർശനത്തിനുശേഷം എറണാകുളം ടൗൺഹാളിൽ പൊതുദർശനം ഉണ്ടാകും. ഇതിനുശേഷമാണ് സംസ്കാര ചടങ്ങുകൾ നടക്കുക. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് സാനു മാഷ് വിട പറഞ്ഞത്.
ഇന്നലെ രാത്രി ആശുപത്രിയിൽ കേന്ദ്രമന്ത്രിയടക്കം നിരവധി പേർ അന്തിമോപചാരമർപ്പിക്കാൻ എത്തിയിരുന്നു. ഇന്നും സമൂഹത്തിൻറെ നാനാഭാഗത്തുള്ള പ്രമുഖർ ഉൾപ്പെടെ നിരവധിപേർ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിക്കാൻ എത്തും.