< Back
Kerala
ലോകപ്രശസ്തനായതില്‍ കാര്യമില്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരച്ചില്‍ കേള്‍ക്കാനാകണം: ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെ പുരോഗമന കലാ സാഹിത്യസംഘം നേതാവ്
Kerala

'ലോകപ്രശസ്തനായതില്‍ കാര്യമില്ല, ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരച്ചില്‍ കേള്‍ക്കാനാകണം': ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെ പുരോഗമന കലാ സാഹിത്യസംഘം നേതാവ്

Web Desk
|
20 Dec 2025 3:42 PM IST

ലോകത്തെക്കുറിച്ചും രാജ്യത്തെക്കുറിച്ചും സാമാന്യധാരണ എല്ലാ കലാപ്രവര്‍ത്തകര്‍ക്കും ആവശ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി റസൂൽ പൂക്കുറ്റിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അശോകൻ ചെരുവിലിന്‍റെ പോസ്റ്റ്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ റസൂല്‍ പൂക്കുട്ടിക്കെതിരെ പുരോഗമന കലാ സാഹിത്യസംഘം നേതാവ് അശോകന്‍ ചെരുവില്‍. ലോകപ്രശസ്തനായ ചലച്ചിത്ര പ്രതിഭയാണെങ്കിലും വിവേകത്തോടെ സംസാരിക്കാന്‍ അദ്ദേഹത്തിന് സാധിക്കുന്നില്ലെന്ന് അശോകന്‍ ചെരുവില്‍ ഫേസ്ബുക്കില്‍ വിമര്‍ശിച്ചു. ലോകത്തെക്കുറിച്ചും രാജ്യത്തെക്കുറിച്ചും സാമാന്യധാരണ എല്ലാ കലാപ്രവര്‍ത്തകര്‍ക്കും ആവശ്യമുണ്ടെന്നും അശോകന്‍ ചൂണ്ടിക്കാട്ടി. റസൂല്‍ പൂക്കുട്ടിയുടെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് അശോകന്റെ എഫ്ബി പോസ്റ്റ്.

പോസ്റ്റിന്റെ പൂര്‍ണരൂപം

ലോകപ്രശസ്തനായ ചലച്ചിത്രപ്രതിഭയാണെന്ന് സമ്മതിച്ചു. പക്ഷേ, അതുകൊണ്ട് വിവേകത്തോടെ സംസാരിക്കാന്‍ കഴിയണമെന്നില്ല. കക്ഷിരാഷ്ട്രീയം വേണ്ട; പക്ഷേ, ലോകത്തെക്കുറിച്ചും രാജ്യത്തെക്കുറിച്ചും ഒരു സാമാന്യധാരണ എല്ലാ കലാുപ്രവര്‍ത്തകര്‍ക്കും ആവശ്യമുണ്ട്. ഇവിടെ അതുകണ്ടില്ല.

ശബ്ദങ്ങള്‍ സൂക്ഷ്മമായി പിടിച്ചെടുത്ത് സര്‍ഗാത്മകമായി ഉപയോഗിക്കുന്ന ഇദ്ദേഹം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരച്ചില്‍ കേള്‍ക്കുന്നില്ല.

Similar Posts