< Back
Kerala

Kerala
പെരുമ്പാവൂരിൽ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി; നാല് പേർ അറസ്റ്റിൽ
|2 Jun 2024 5:16 PM IST
1500 കിലോഗ്രാം പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്
എറണാകുളം: പെരുമ്പാവൂരിൽ 1500 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. എക്‌സൈസ് നടത്തിയ പരിശോധനയിലാണ് ഗോഡൗണിൽ സൂക്ഷിച്ചിരുന്ന പുകയില ഉത്പന്നങ്ങൾ പിടികൂടിയത്. വിപണിയിൽ ഏകദേശം 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന വസ്തുക്കളാണിവ. കുന്നത്ത്‌നാട് എക്‌സൈസും എൻഫോഴ്‌സ്‌മെന്റും സംയുക്തമായാണ് പരിശോധന നടത്തിയത്. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി പെരുമ്പാവൂരിലെ നിരവധിയിടങ്ങളിൽ എക്‌സൈസ് സംഘം പരിശോധന നടത്തിയിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് പരിശോധന നടത്തിയത്. നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ലഹരി വസ്തുക്കൾ കച്ചവടം നടത്തിവരുകയായിരുന്നു അറസ്റ്റിലായവർ.