< Back
Kerala

Kerala
വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിരോധനാജ്ഞ
|3 Jun 2024 7:06 PM IST
പൊതുയോഗമോ അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടാനോ പാടില്ല
വോട്ടെണ്ണൽ കേന്ദ്രങ്ങളുടെ പരിസരങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട്, വടകര ലോക്സഭ മണ്ഡലങ്ങളുടെ വോട്ടെണ്ണൽ നടക്കുന്ന വെള്ളിമാട്കുന്ന് ജെഡിടി കോളേജ് പരിധിയിൽ ജില്ലാ കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കോഴിക്കോട് കോർപ്പറേഷൻ 11, 15 വാർഡുകളുടെ പരിധിയിലാണ് നിരോധനാജ്ഞ.
കൊല്ലത്ത് വോട്ടെണ്ണൽ നടക്കുന്ന തങ്കശ്ശേരി സെന്റ് അലോഷ്യസ് സ്കൂൾ പരിസരത്ത് ആണ് നിരോധനാജ്ഞ. പൊതുയോഗമോ അഞ്ചു പേരിൽ കൂടുതൽ കൂട്ടം കൂടാനോ പാടില്ല. രാവിലെ 5 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് നിരോധനം.