< Back
Kerala
Promise to give opportunity in film; The young woman was tortured by giving her juice mixed with intoxicants
Kerala

സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം; ലഹരി കലർത്തിയ ജ്യൂസ് നൽകി യുവതിക്ക് പീഡനം

Web Desk
|
23 March 2023 11:12 AM IST

സിനിമ സീരിയൽ നടിയുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്ന് യുവതി

കോഴിക്കോട്: നടക്കാവിൽ സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിക്ക് പീഡനം. ലഹരി കലർത്തിയ ജ്യൂസ് നൽകിയാണ് പീഡിപ്പിച്ചത്. മലപ്പുറം സ്വദേശികളായ സെയ്തലവി, അബൂബക്കർ എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു.

സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പ്രതികൾ യുവതിയെ ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. ദിവസങ്ങൾക്ക് മുൻപാണ് കേസ് രജിസ്റ്റർ ചെയ്തത്. മലപ്പുറം സ്വദേശികളായ രണ്ടു പേരാണ് യുവതിയെ പീഡിപ്പിച്ചതെന്ന വിവരം ലഭിച്ച പൊലീസ് അന്വേഷണത്തിലായിരുന്നു. ഇന്നലെ രാത്രിയോടുകൂടി ഇവർ രണ്ടുപേരെയും പൊലീസ് അറസ്റ്റു ചെയ്തു. സിനിമ സീരിയൽ നടിയുടെ ഒത്താശയോടെയാണ് പീഡനം നടന്നതെന്ന് യുവതി ആരോപിച്ചു. അതുമായി ബന്ധപ്പെട്ട അന്വേഷണവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. പ്രതികൾ രണ്ടുപേരെയും പരിചയപ്പെട്ടത് സിനിമ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന ഒരാൾ വഴിയാണെന്ന് യുവതി മൊഴി നൽകിയിരുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടാകാമെന്നാണ് പൊലീസ് നിഗമനം.


Similar Posts