< Back
Kerala

Kerala
വഖഫ് ഭൂമി ഏറ്റെടുക്കാൻ നിർദേശം വന്നത് നിസാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരം, നോട്ടീസയച്ചത് ടി.കെ ഹംസ ചെയർമാനയപ്പോൾ: റഷീദലി തങ്ങൾ
|14 Nov 2024 11:01 AM IST
പാവപ്പെട്ട കുടുംബങ്ങളാണ് അവിടെ താമസിക്കുന്നതെന്ന മാനുഷിക പരിഗണനവച്ച് അവരെ ഇറക്കിവിടുന്നത് ശരിയല്ലെന്നും റഷീദലി തങ്ങൾ
മലപ്പുറം: വി.എസ് അച്യുതാനന്ദൻ സര്‍ക്കാര്‍ നിയമിച്ച നിസാർ കമ്മീഷൻ റിപ്പോർട്ട് പ്രകാരമാണ് വഖഫ് ഭൂമി ഏറ്റെടുക്കാൻ നിർദേശം വന്നതെന്ന് മുൻ വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റഷീദലി തങ്ങൾ.
നിസാർ കമ്മീഷൻ റിപ്പോർട്ട് കൂടി പരിഗണിച്ച് കോടതിയലക്ഷ്യക്കേസ് ഉത്തരവ് വന്നതിനാലാണ് അത് പരിഗണിക്കേണ്ടിവന്നത്. എന്നാൽ മുനമ്പത്തെ കുടുംബങ്ങൾക്ക് തൻ്റെ കാലത്ത് ഒരു നോട്ടീസ് പോലും അയച്ചിട്ടില്ല. സിപിഎം നേതാവ് ടി.കെ ഹംസ ചെയർമാനായ സമയത്താണ് മുനമ്പത്തെ കുടുംബങ്ങൾക്ക് നോട്ടീസ് അയച്ചതെന്നും റഷീദലി തങ്ങൾ പറഞ്ഞു.
പാവപ്പെട്ട കുടുംബങ്ങളാണ് അവിടെ താമസിക്കുന്നതെന്ന മാനുഷിക പരിഗണനവച്ച് അവരെ ഇറക്കിവിടുന്നത് ശരിയല്ല. സംസ്ഥാന സർക്കാരിനാണ് ഇപ്പോഴും വിഷയം പരിഹരിക്കാൻ കഴിയുകയെന്നും റഷീദലി തങ്ങള്‍ വ്യക്തമാക്കി.
Watch Video Report